വണ്‍പ്ലസ് 6 ടി യ്ക്കുള്ളില്‍ രഹസ്യക്യാമറ സെന്‍സര്‍; സ്ക്രീനിനടിയില്‍ 'നാലാം ക്യാമറ' എന്തിന്

By Web TeamFirst Published Nov 12, 2018, 7:45 PM IST
Highlights

എന്തിനാണ് ഇങ്ങനെ ക്യാമറ സെന്‍സര്‍ വച്ചിരിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളെ രഹസ്യമായി വീക്ഷിക്കാനൊന്നുമല്ല, മറിച്ച് ഫിംഗര്‍പ്രിന്‍റ് സെന്‍സറിന് വേണ്ടിയാണെന്നാണ് കരുതുന്നതെന്ന് ജെറിറിഗ് പറയുന്നു. വണ്‍പ്ലസിന്‍റെ പുത്തന്‍ പരീക്ഷണമാണ് ഇതെന്നും വിശദീകരിച്ചു

ലോകമെമ്പാടും ആരാധകരുള്ള സ്മാര്‍ട്ട് ഫോണാണ് വണ്‍പ്ലസ് മോഡലുകള്‍. ഇന്ത്യന്‍ വിപണിയിലാണെങ്കില്‍ വലിയ ഡിമാന്‍റാണ്. ഇടത്തരം വിലയുളള ഫോണുകളില്‍ മികച്ചത് എന്നതാണ് വണ്‍പ്ലസിനെ ശ്രദ്ധേയമാക്കിയത്. ഐഫോണ്‍, സാംസംഗ് ഫീച്ചറുകളോട് കിട പിടിക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ 6 ടി യ്ക്ക് വലിയ ഡിമാന്‍റാണുള്ളത്.

അതിനിടയിലാണ് വണ്‍പ്ലസ് 6 ടിയ്ക്കകത്ത് ഒളിപ്പിച്ചുവച്ച തരത്തില്‍ നാലാമതൊരു ക്യാമറ സെന്‍സര്‍ കൂടിയുണ്ടെന്ന് വ്യക്തമാകുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ പ്രശസ്തനായ ജെറിറിഗിന്‍റെ പുതിയ വീഡിയോയിലാണ് നാലാം ക്യാമറ സെന്‍സറിനെക്കുറിച്ച് വിവരിക്കുന്നത്. വണ്‍പ്ലസ് 6 ടി മോഡലിനെക്കുറിച്ച് വിവരിക്കുന്ന വീഡിയോയിലാണ് 'രഹസ്യ ക്യാമറ' യെക്കുറിച്ച് അദ്ദേഹം പറയുന്നത്.

പിന്‍വശത്ത് രണ്ട് ക്യാമറ സെന്‍സറുകളും മുന്‍ വശത്ത് ഒരു ക്യാമറ സെന്‍സറുമുള്ള ഫോണിന്‍റെ ഉള്ളില്‍ സ്ക്രീനിനടിയിലായി മറ്റൊരു ക്യാമറ സെന്‍സര്‍ കൂടിയുണ്ടെന്ന് അദ്ദേഹം പരിചയപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ക്യാമറ സെന്‍സര്‍ വച്ചിരിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളെ രഹസ്യമായി വീക്ഷിക്കാനൊന്നുമല്ല, മറിച്ച് ഫിംഗര്‍പ്രിന്‍റ് സെന്‍സറിന് വേണ്ടിയാണെന്നാണ് കരുതുന്നതെന്ന് ജെറിറിഗ് പറയുന്നു. വണ്‍പ്ലസിന്‍റെ പുത്തന്‍ പരീക്ഷണമാണ് ഇതെന്നും വിശദീകരിച്ചു.

 

click me!