ട്യൂഷനും കോച്ചിങും ഓണ്‍ലൈനായി കണ്ടെത്താം;  പങ്കെടുക്കുന്ന ക്ലാസുകള്‍ക്ക് മാത്രം ഫീസ്

By Web DeskFirst Published Feb 19, 2018, 2:40 PM IST
Highlights

ഗുണമേന്മയുള്ള ട്യൂഷന്‍/കോച്ചിങ് സെന്ററുകള്‍ തേടി അലയുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സന്തോൽ വാര്‍ത്ത. പഠന വിഷയങ്ങള്‍ മുതല്‍ സംഗീതവും നൃത്തവും യോഗയും വരെയുള്ള എന്തും പഠിക്കാനുള്ള ഓണ്‍ലൈന്‍ ട്യൂഷന്‍ സംവിധാനവുമായി www.Tuikart.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ക്ലാസുകളെടുക്കാന്‍ കഴിയുന്ന അധ്യാപകര്‍ക്കും വെബ്സൈറ്റ് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്. വിഷയാധിഷ്ഠിതമായ ക്ലാസുകള്‍, ഹോം ട്യൂഷന്‍, മൊബൈല്‍ ലാപ്‍ടോപ് റിപ്പയറിങ്, ഭാഷാ പഠനം, സംഗീതം, നൃത്തം, യോഗ എന്നിങ്ങനെ തുടങ്ങി സിവില്‍ സര്‍വ്വീസ് പരിശീലനം വരെ എന്തും എവിടെ പഠിക്കാമെന്ന് ട്യുകാര്‍ട്ട് ടോട്ട് കോം പറഞ്ഞുതരും.

പങ്കെടുക്കുന്ന ക്ലാസുകള്‍ക്ക് മാത്രം പണം നല്‍കാന്‍ കഴിയുന്ന പേ പെര്‍ സെഷന്‍ സംവിധാനത്തിലാണ് ട്യൂകാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. താങ്ങാനാവാത്ത ഫീസ് കാരണം രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാക്കുന്ന ട്യൂഷന്‍ വിദ്യാഭ്യാസത്തിന് ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് ട്യൂകാര്‍ട്ട് സ്ഥാപകനും സി.ഇ.ഒയുമായ പിയൂഷ് ജെയ്‍സ്വാള്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററുകളും അധ്യാപകരെയും അന്വേഷിച്ച്അലയുന്ന രക്ഷിതാക്കള്‍ക്ക് അവരുടെ ഏറ്റവുമടുത്ത് നല്ല ക്ലാസുകള്‍ എവിടെ ലഭിക്കുമെന്ന് ട്യുകാര്‍ട്ട് ടോട്ട് കോമിലൂടെ കണ്ടെത്താം.  മറ്റ് വിദ്യാര്‍ത്ഥികളുടെ അനുഭവവും റേറ്റിങും ഈടാക്കപ്പെടുന്ന ഫീസുമൊക്കെ പരിശോധിച്ച് ഏറ്റവും നല്ലത് എവിടെയെന്നും കണ്ടെത്താം.  ഏതെങ്കിലും ഒരു ക്ലാസില്‍ ചേര്‍ന്നാല്‍ പഠന പുരോഗതി, വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് തുടങ്ങിയവയൊക്കെ വെബ്സൈറ്റ് വഴി നിരീക്ഷിക്കാമെന്നും സി.ഇ.ഒ അറിയിച്ചു.

ഇതോടൊപ്പം കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷനെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകര്‍ക്കും ട്യുകാര്‍ട്ട് ടോട്ട് കോം വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് കമ്പനി സി.ബി.ഒ മനീഷ അറോറ പറഞ്ഞു. അധ്യാപകര്‍ക്കും സെന്ററുകള്‍ക്കുും അവരുടെ വിശദമായ പ്രൊഫൈലും പ്രവൃത്തി പരിചയവും മറ്റ് പ്രത്യേകതകളും സഹിതം സൗജന്യമായി ട്യുകാര്‍ട്ട് ടോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സെന്ററുകള്‍ക്കും അധ്യാപകര്‍ക്കും പതിന്മടങ്ങ് അവസരങ്ങളും ലഭ്യമാകും. ഇപ്പോഴുള്ളതുപോലെ വിവിധ പോര്‍ട്ടലുകളില്‍ വലിയ തുക കൊടുത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരെ അങ്ങോട്ട് ബന്ധപ്പെട്ട് ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുന്ന അവസ്ഥ ഇല്ലാതാകും. ഫീസ് അയ്ക്കണമെന്ന അറിയിപ്പുകള്‍ നല്‍കലും ഫീസ് ശേഖരിക്കലും പോലുള്ള  ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതിന് പുറമെ പരസ്യ ഇനത്തില്‍ ചിലവഴിക്കേണ്ട പണവും ലാഭിക്കാനാവുമെന്ന് മനീഷ് അറോറ പറഞ്ഞു.

വീട്ടമ്മമാര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപന അഭിരുചിയുള്ള വിരമിച്ച ജീവനക്കാര്‍ തുടങ്ങിയ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് അധ്യാപകരായോ കൗണ്‍സിലര്‍മാരായോ സംശയങ്ങള്‍ ദൂരീകരിച്ചുകൊടുക്കുന്ന തരത്തിലോ ഒക്കെ പ്രവര്‍ത്തിക്കാന്‍ കഴിയും. ഏതെങ്കിലും വിഷയത്തിലോ അല്ലെങ്കില്‍ നൃത്തവും സംഗീതവും പോലുള്ള ഹോബികളിലോ പരിശീലകരെ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് ട്യൂകാര്‍ട്ട് ആശ്വാസമാകുമെന്നാണ് ഇതിന്റെ അണിയറ ശില്‍പികളുടെ പ്രതീക്ഷ.
 

click me!