
ദില്ലി: റിലയന്‍സ് ജിയോയുടെ പുതിയ 4ജി സ്‌മാര്‍ട് ഫോണിന്റെ ബുക്കിങ് തുടങ്ങി മിനുട്ടുകള്‍ക്കകം ജിയോ വെബ്സൈറ്റും മൈജിയോ ആപ്പും ലഭ്യമല്ലാതായി. ഒരേസമയം നൂറുകണക്കിന് ആളുകള്‍ വെബ്സൈറ്റില്‍ പ്രവേശിച്ചതാണ് പ്രശ്നമായത്. ജിയോ വെബ്സൈറ്റിന്റെ സെര്‍വറിന് താങ്ങാവുന്നതിലേറെ ആളുകള്‍ എത്തിയതോടെയാണ് സൈറ്റ് ലഭ്യമല്ലാതായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജിയോഫോണിന്റെ ബുക്കിങ് ആരംഭിച്ചത്. ഫോണിന്റെ വില 1500 രൂപ ആയിരുന്നെങ്കിലും ബുക്ക് ചെയ്യാന്‍ 500 രൂപ മാത്രം നല്‍കിയാല്‍ മതിയെന്ന് ജിയോ പ്രഖ്യാപിച്ചതോടെയാണ് നിരവധിപ്പേര്‍ ഫോണ്‍ ബുക്ക് ചെയ്യാനായി സൈറ്റിലേക്ക് ഇടിച്ചുകയറിയത്. ഇതോടെ മിനുട്ടുകള്‍ക്കകം സൈറ്റ് ഡൗണാകുകയായിരുന്നു. ദിസ് പേജ് ഈസ് നോട്ട് വര്‍ക്കിങ് എന്ന സന്ദേശമാണ് വെബ്സൈറ്റിലും ആപ്പിലും കാണിച്ചത്. ജിയോ ആപ്പുകളെല്ലാം ലഭിക്കുകയും,
ഏറെ വ്യക്തതയുള്ള എച്ച് ഡി 4ജി കോള്‍ - വിഒ എല്‍ടിഇ സംവിധാനം ലഭ്യമാകുകയും ചെയ്യുന്ന ഫോണാണ് ജിയോ പുറത്തിറക്കുന്നത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്റ്റംബര്‍ ആദ്യവാരം ഫോണ്‍ ലഭ്യമാകും. ബുക്ക് ചെയ്യുമ്പോള്‍ 500 രൂപയും ഫോണ്‍ കൈയില്‍ ലഭിക്കുമ്പോള്‍ 1000 രൂപയുമാണ് ജിയോഫോണിനായി നല്‍കേണ്ടത്. എന്നാല്‍ ഈ കാശ് മൂന്നു വര്‍ഷത്തിനകം കാഷ്‌ബാക്കായി തിരിച്ചുനല്‍കുമെന്നാണ് ജിയോ നല്‍കുന്ന വാഗ്ദ്ധാനം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam