സാംസങിൻ്റെ ഏറ്റവും വലിയ ഫോൺ 'ഗാലക്സി നോട്ട് 8' ഉടൻ വരുന്നു

Published : Jul 24, 2017, 10:36 AM ISTUpdated : Oct 04, 2018, 07:04 PM IST
സാംസങിൻ്റെ ഏറ്റവും വലിയ ഫോൺ 'ഗാലക്സി നോട്ട് 8' ഉടൻ വരുന്നു

Synopsis

 

സാംസങ് പ്രേമികളുടെ കാത്തിരിപ്പിന് വിട. ഗാലക്സി നോട്ട് 7-ൻ്റെ പൊട്ടിത്തെറി പരാജയത്തിന് ശേഷം വിപണി തിരിച്ചുപിടിക്കാൻ  ഗാലക്സി നോട്ട് 8 എത്തുന്നു. സ്മാർട്ട് ഫോണുകളുടെ രാജാവ് സാംസങിൻ്റെ ഏറ്റവും വലുപ്പമേറിയ ഫോൺ ആയിരിക്കും ഗാലക്സി നോട്ട് 8 എന്ന് സാംസങ് കമ്പനി തന്നെ പുറത്തുവിട്ടിരിക്കുന്നു.

6.3 ഇഞ്ചിലാണ് നോട്ട് 8 എത്തുന്നത്. ഫോണിനെ കുറിച്ചുളള മറ്റ് സവിശേഷതകൾ ഓദ്ധ്യോഗികമായി കമ്പനി പുറത്തുവിട്ടില്ല. സാംസങിൻ്റെ ഏറ്റവും വിലയുള്ള ഫോൺ കൂടി ആയിരിക്കും ഗാലക്‌സി നോട്ട് 8. 73880 രൂപയാണ് ഗാലക്‌സി നോട്ട് 8 ന് വില പ്രതീക്ഷിക്കുന്നത്.  6GB റാം, 128 GB സ്റ്റോറേജ്, സാംസങ്ങിന്‍റെ സ്വന്തം ബിക്സ്ബി വോയ്സ് അസിസ്റ്റൻ്റ് എന്നിവയും ഇതിൽ ഉണ്ടാവും. 

രണ്ടു പിൻക്യാമറകളുളള കമ്പനിയുടെ ആദ്യത്തെ ഹൈ എൻഡ് സ്മാർട്ട്ഫോൺ ആയിരിക്കും ഗാലക്സി നോട്ട് 8. 12MP വൈഡ് ആംഗിൾ ലെൻസ്. 13MP ടെലിഫോട്ടോ ലെൻസ് എന്നിവയായിരിക്കും പിന്നിൽ ഉണ്ടാവുക. ആപ്പിൾ ഐഫോണ്‍ 7 പ്ലസിൻ്റെ ക്യാമറ പോലെ ആയിരിക്കും ഇവ പ്രവർത്തിക്കുക.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം