
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ പരിവേഷണ കമ്പനി സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനാവെറയിലെ ലോഞ്ചിംഗ് പാഡില്‍ നിന്നായിരുന്നു പൊട്ടിത്തെറി. ആര്‍ക്കെങ്കിലും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല.
സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ കേള്‍ക്കാമായിരുന്നു എന്നും, സ്ഫോടനത്തിന്‍റെ പ്രകമ്പനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ സംഭവ സ്ഥലത്ത് വലിയതോതില്‍ പുക ഉയരുന്നതായി കാണാം.
അടുത്ത ആഴ്ച കൃത്രിമ ഉപഗ്രഹങ്ങള്‍ അയക്കാന്‍ കഴിയുന്ന റോക്കറ്റുകളുടെ ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയായിരുന്നു സ്പൈസ് എക്സ്
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam