രക്ത ചന്ദ്രന്‍ ഭൂമിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയേക്കാം; കാത്തിരിക്കുക

Published : Jan 31, 2018, 11:45 AM ISTUpdated : Oct 04, 2018, 11:28 PM IST
രക്ത ചന്ദ്രന്‍ ഭൂമിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയേക്കാം; കാത്തിരിക്കുക

Synopsis

ന്യൂയോര്‍ക്ക്: ബ്ലഡ്മൂൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് ശാസ്ത്രീയമായി തന്നെ വിശദീകരണമുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനത്തിനും സാധ്യതയുണ്ട്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്.  

ഭൗമപാളികൾ തമ്മിൽ യോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനീഷ്യയിലെ ജാവാ കടലിടുക്കുപോലുള്ള ഭ്രംശമേഖലകളിലുമായിരിക്കും ഭൂചലനത്തിന് സാധ്യത. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്‍റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയുണ്ട്. ഇന്തോനേഷ്യയോടു ചേർന്നു കിടക്കുന്ന ആൻഡമാൻ ദ്വീപസമൂഹങ്ങളും സാധ്യതാമേഖലകളുടെ പട്ടികയിലുണ്ട്.  

ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി നേരത്തെ നടന്ന ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.   ചന്ദ്രന്‍റെയും സൂര്യന്‍റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. 

വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്.   ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. 

2004 ഡിസംബർ 26 ലെ സുമാത്ര ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍