
സ്മാർട്ട് ഫോണിനെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത കാലത്തെ പെയിന്റിംഗിലും സ്മാർട്ട് ഫോൺ ഇടം നേടിയിട്ടുണ്ടെന്ന് വാദം. ഓസ്ട്രിയൻ ചിത്രകാരൻ ഫെർഡിനാൻഡ് ജ്യോർജ് വ്ലാഡ് മുള്ളർ 1860ൽ വരച്ചതെന്നു കരുതുന്ന ചിത്രത്തിലാണ് സ്മാർട്ട് ഫോണിന്റെ സാന്നിധ്യം ചിലര്‍ കണ്ടെത്തിയത്. മൺപാതയിലൂടെ നടന്നു വരുന്ന കാമുകിയും അവളെ കാത്തിരിക്കുന്ന കാമുകനുമാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിലെ കാമുകി കൈയിലേന്തിയിരിക്കുന്നത് സ്മാർട്ട് ഫോണാണ് എന്നാണ് പുതിയ കണ്ടെത്തൽ. മ്യൂണിക്കിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം കണ്ട ഗ്ലാസ്ഗോ സ്വദേശി പീറ്റർ റസൽ ആണ് ഈ കണ്ടെത്തൽ നടത്തിയത്. കഴിഞ്ഞ 157 വർഷമായി മറ്റാരും ശ്രദ്ധിക്കാതിരുന്ന കാര്യം തനിക്ക് കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റസൽ പറഞ്ഞു.
എന്നാൽ, സംഗതി സ്മാർട്ട് ഫോൺ ഒന്നുമല്ല പുസ്തകമാണെന്നാണ് ചിത്രനിരീക്ഷകരുടെ അഭിപ്രായം. എന്തായാലും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ് ചിത്രം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam