ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇന്‍റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

Published : Jul 09, 2025, 10:03 AM ISTUpdated : Jul 09, 2025, 10:05 AM IST
Bitchat

Synopsis

വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായാണ് 'ബിറ്റ്‌ചാറ്റ്' പ്രവര്‍ത്തിക്കുന്നത്

ദില്ലി: ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.

എന്താണ് ബിറ്റ്ചാറ്റ്? 

നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിന്‍റെ പ്രവർത്തനം. സമീപത്തുള്ള സ്മാർട്ട്‌ഫോണുകളെ എൻക്രിപ്റ്റ് ചെയ്‌ത സന്ദേശങ്ങൾ പരസ്‌പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്‌വർക്കുകൾ അനുവദിക്കുന്നു. വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. ഇന്‍റർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കുന്നു.

ബിറ്റ്ചാറ്റ് പൂർണ്ണമായും ഒരു പിയർ-ടു-പിയർ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കൽ ആപ്പാണ്. ഇതിന് സെർവറുകളോ ക്ലൗഡ് സ്റ്റോറേജോ സെൻസർഷിപ്പോ ഇല്ല എന്നതാണ് ഇതിന്‍റെ ഏറ്രവും വലിയ പ്രത്യേകത. ഇന്‍റർനെറ്റ് കണക്ഷനോ നെറ്റ്‌വർക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു. iOS-ന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഇത് നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ അതിന്‍റെ ഓപ്പൺ സോഴ്‌സ് കോഡ് ഉടൻ ഗിറ്റ്ഹബ്ബിൽ റിലീസ് ചെയ്യും.

ബിറ്റ്ചാറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ബിറ്റ്ചാറ്റ് വൈ-ഫൈയോ മൊബൈൽ ഡാറ്റയോ ഉപയോഗിക്കുന്നില്ല. ഇത് ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ സമീപത്തുള്ള ബിറ്റ്ചാറ്റ് ഉപയോക്താക്കൾ പരസ്‍പരം കണക്റ്റുചെയ്യുകയും സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയും ചെയ്യുന്നു. ബിറ്റ്ചാറ്റ് ഇൻസ്റ്റാൾ ചെയ്ത ഒരാളുടെ അടുത്താണ് നിങ്ങൾ എങ്കിൽ, ആ ഉപകരണം വഴി നിങ്ങളുടെ സന്ദേശം അടുത്ത ഉപയോക്താവിലേക്ക് എത്താൻ കഴിയും. അതായത് പ്രകൃതി ദുരന്തങ്ങൾ, ഇന്‍റർനെറ്റ് തടസ്സങ്ങൾ അല്ലെങ്കിൽ സെൻസർഷിപ്പ് ഉള്ള പ്രദേശങ്ങളിൽ പോലും വളരെ ഉപയോഗപ്രദമാകുന്ന തികച്ചും പുതിയൊരു സന്ദേശമയയ്ക്കൽ മാർഗമാണിത്.

സ്വകാര്യതയും സുരക്ഷയും

വാട്‌സ്ആപ്പ് പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടിയ ബിറ്റ്‌ചാറ്റിൽ അയയ്ക്കുന്ന സന്ദേശങ്ങൾ ഉപയോക്താവിന്‍റെ ഫോണിൽ ലോക്കലായി സംഭരിക്കപ്പെടുന്നു. കൂടാതെ ഒരു സെർവറിലേക്കും പോകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആപ്പ് ഉപയോഗിക്കുന്നതിന്, ഫോൺ നമ്പറോ ഇമെയിലോ ലോഗിൻ ആവശ്യമില്ല എന്നതാണ്. അതായത്, ഉപയോക്താവിന്‍റെ ഐഡന്‍റിറ്റി പൂർണ്ണമായും മറഞ്ഞിരിക്കുന്നു. ഡിജിറ്റൽ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തുന്നവർക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്.

വാട്‌സ്ആപ്പിന് ഒരു ഭീഷണിയാണോ ഈ ആപ്പ് ?

നിലവിൽ, ബിറ്റ്‌ചാറ്റിന്‍റെ പരിധി പരിമിതമാണ്. ഇത് iOS-ൽ ബീറ്റയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വാട്‌സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാൻ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോർസിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളിൽ നിർണായക സ്ഥാനം വഹിക്കും. സെൻസർഷിപ്പ്, ഡാറ്റ സ്വകാര്യത, നെറ്റ്‌വർക്ക് ആശ്രിതത്വം എന്നിവയെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുമ്പോൾ, ബിറ്റ്‌ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കുള്ള ആവശ്യം വർധിച്ചേക്കാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'