4ജി വേഗരാജാവ് ജിയോയും എയര്‍ടെല്ലും അല്ല; വോഡാഫോണ്‍ ഐഡിയ ഒന്നാംസ്ഥാനം തൂക്കി- ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്

Published : Dec 07, 2024, 11:56 AM IST
4ജി വേഗരാജാവ് ജിയോയും എയര്‍ടെല്ലും അല്ല; വോഡാഫോണ്‍ ഐഡിയ ഒന്നാംസ്ഥാനം തൂക്കി- ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്

Synopsis

ജിയോ അല്ല, എയര്‍ടെല്‍ അല്ല; 4ജി സേവനാനുഭവത്തിലെ രാജപദവി വോഡാഫോണ്‍ ഐഡിയ കൊണ്ടുപോയതായി ഓപ്പണ്‍ സിഗ്നല്‍

ദില്ലി: രാജ്യത്ത് ഏറ്റവും മികച്ച 4ജി അനുഭവം നല്‍കുന്നത് വോഡാഫോണ്‍ ഐഡിയ (വിഐ) ആണെന്ന് ഓപ്പണ്‍ സിഗ്നലിന്‍റെ പഠന റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്നല്‍ നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെയുള്ള 90 ദിവസത്തെ 4ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ പരിശോധിച്ചാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് ടെലികോം ഇന്‍ഫോയുടെ വാര്‍ത്തയില്‍ പറയുന്നു. 

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡാഫോണ്‍ ഐഡിയ. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്നിലുള്ള റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെല്ലിനേയും പിന്തള്ളി 4ജി വേഗത്തില്‍ വിഐ കുതിപ്പ് രേഖപ്പെടുത്തി. 4ജി ഡൗണ്‍ലോ‍ഡ് സ്‌പീഡ്, 4ജി അപ്‌ലോഡ് സ്‌പീഡ്, 4ജി വീഡിയോ അനുഭവം, 4ജി ലൈവ് വീഡിയോ എക്‌സ്പീരിയന്‍സ്, 4ജി ഗെയിം അനുഭവം, 4ജി വോയിസ് ആപ്പ് എക്‌സ്‌പീരിയന്‍സ് എന്നിങ്ങനെ പ്രകടന മികവ് അളക്കുന്ന ആറ് അളവുകോലുകളിലും വോഡാഫോണ്‍ ഐഡിയ മുന്നിലെത്തി എന്ന് ഓപ്പണ്‍സിഗ്നല്‍ പറയുന്നു. 4ജി സേവനനുഭവത്തില്‍ ദേശീയ തലത്തിലും 21 ടെലികോം സര്‍ക്കിളുകളിലും വിഐ മുന്നിലെത്തി. 

രാജ്യത്തെ ഏറ്റവും മികച്ച ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത (17.4 എംബിപിഎസ്) വോഡാഫോണ്‍ ഐഡിയക്കാണ്. ഇത് എയര്‍ടെല്ലിനേക്കാള്‍ 8 ശതമാനവും ജിയോയേക്കാള്‍ 22 ശതമാനവും അധികമാണ്. 4ജി അപ്‌ലോഡ് വേഗത്തിലും വിഐക്കാണ് മുന്‍തൂക്കം. 13 സര്‍ക്കിളുകളില്‍ അപ്‌ലോഡിംഗ്, ഡൗണ്‍ലോഡിംഗ് മേഖലകളില്‍ വിഐ മുന്നിലെത്തി. 4ജിയില്‍ ഓണ്‍-ഡിമാന്‍റ്, ലൈവ് സ്ട്രീമിംഗ്, മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗ്, ഒടിടി വോയിസ് സര്‍വീസ് എന്നീ മേഖലകളിലും വിഐ മുന്നിട്ടുനില്‍ക്കുന്നതായി ഓപ്പണ്‍ സിഗ്നലിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഓണ്‍-ഡിമാന്‍റ് വീഡിയോ സ്ട്രീമിംഗില്‍ 17 ടെലികോം സര്‍ക്കിളുകളിലാണ് വോഡാഫോണ്‍ ഐഡിയ കുതിപ്പ് രേഖപ്പെടുത്തിയത്. 

നിലവില്‍ 4ജി നെറ്റ്‌വര്‍ക്ക് വിന്യാസത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ. അതേസമയം 4ജിയില്‍ നിന്ന് 5ജിയിലേക്ക് കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്‍റുകള്‍ നടത്തുകയാണ് ജിയോയും എയര്‍ടെല്ലും. സാമ്പത്തിക പ്രതിസന്ധികളുള്ളതിനാല്‍ വിഐ 5ജി ആരംഭിച്ചിട്ടില്ല. 

Read more: ബിഎസ്എന്‍എല്‍ വെച്ചടി വെച്ചടി കയറുവാണ്; 12 നഗരങ്ങളില്‍ കൂടി അതിവേഗ 4ജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

എല്ലാത്തിനും വാരിക്കോരി പെർമിഷൻ കൊടുക്കല്ലേ; ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അമിതവണ്ണം മുതല്‍ വിഷാദം വരെ; 12 വയസിന് മുമ്പ് സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‍നങ്ങൾ- പഠനം