
കൊളംബോ: ട്വന്‍റി 20 ലോകകപ്പ് 2026-ല്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ സണ്‍ഡേയാണ്. ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഇന്ത്യ- പാക് മത്സരം ജിയോഹോട്‌സ്റ്റാര്‍ ആണ് ലൈവ് സ്‌ട്രീമിംഗ് ചെയ്യുന്നത്. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വി എന്നീ കമ്പനികള്‍ ചില പ്രീപെയ്‌ഡ് പ്ലാനുകളില്‍ ജിയോഹോട്‌സ്റ്റാര്‍ സബ്സ്ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ ഇതാ.
പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 499 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ ജിയോഹോട്‌സ്റ്റാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ജിയോഹോട്‌സ്റ്റാറിന് പുറമെ സോണിലിവും ഇതില്‍ സൗജന്യമാണ്. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം മൊബൈലിലും ടിവിയിലും ഒരേസമയം കാണാന്‍ ബിഎസ്എന്‍എല്‍ 499 രൂപ പ്ലാന്‍ അനുവദിക്കുന്നു.
എയര്‍ടെല്‍ 449 രൂപ പ്ലാന്‍
ഭാരതി എയര്‍ടെല്‍ വിവിധ റീചാര്‍ജ് പ്ലാനുകളില്‍ ജിയോഹോട്‌സ്റ്റാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റി വരുന്ന 449 രൂപ പ്ലാനില്‍ എയര്‍ടെല്‍ ജിയോഹോട്‌സ്റ്റാര്‍ ആക്‌സസ് സൗജന്യമായി നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് കോളിംഗ്, സൗജന്യ നാഷണല്‍ റോമിംഗ്, 4 ജിബി ദിനേന ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, 100 സൗജന്യ എസ്എംഎസ്, 30 ജിബി ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജ് എന്നിവയും എയര്‍ടെല്ലിന്‍റെ 449 രൂപ പ്ലാനിലുണ്ട്.
ജിയോ 349 രൂപ പ്ലാന്‍
റിലയന്‍സ് ജിയോ അവരുടെ മിക്ക റീചാര്‍ജ് പ്ലാനുകളിലും മൂന്ന് മാസത്തെ ജിയോഹോട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. ജിയോയുടെ 349 രൂപ പ്ലാനിന് വാലിഡിറ്റി 28 ദിവസമാണ്. ദിവസവും 2 ജിബി ഡാറ്റ, 100 വീതം സൗജന്യ എസ്എംഎസ് എന്നിവയും ജിയോയുടെ 349 രൂപ റീചാര്‍ജ് പ്ലാനിനൊപ്പം ലഭിക്കും. 50 ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജാണ് ഈ പ്ലാനിലെ മറ്റൊരു ആനുകൂല്യം. ഗൂഗിള്‍ ജെമിനി പ്രോയിലേക്ക് പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ജിയോ 349 രൂപ പ്ലാനില്‍ നല്‍കുന്നു.
വോഡഫോണ്‍ ഐഡിയ (വി) അവരുടെ 239 രൂപ റീചാര്‍ജ് പ്ലാനില്‍ ജിയോഹോട്‌സ്റ്റാര്‍ സബ്സ്ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്. 28 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. പരിധിയില്ലാത്ത കോളിംഗ്, 300 സൗജന്യ എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയുമുള്ള റീചാര്‍ജ് പ്ലാനാണിത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam