'ടുഡേ വ്യൂ' അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

By web deskFirst Published Apr 3, 2018, 5:37 PM IST
Highlights
  • വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു
  • ടുഡേ വ്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്

വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ടുഡേ വ്യൂ എന്നാണ് പുതിയ ഫീച്ചറിന്‍റെ പേര്. ഒരു ദിവസത്തെ ചാറ്റും, സ്റ്റാറ്റസും ഒരു വിഡ്ജറ്റില്‍ വളരെ ലളിതമായി കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ വിഡ്ജറ്റില്‍ തന്നെ ആപ്പില്‍ കയറാതെ സന്ദേശങ്ങള്‍ കാണുവാനും, സ്റ്റാറ്റസ് കാണുവാനും സൗകര്യം ഒരുക്കുന്ന ഈ വിഡ്ജറ്റില്‍. ഫോണ്‍ സ്ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്ലേ ചെയ്യാം. 

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ആദ്യഘട്ടത്തില്‍ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഐഒഎസ് 7.0യും അതിന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില‍ ഈ അപ്ഡേറ്റ് കിട്ടും.  ഐഒഎസിലെ വാട്ട്സ്ആപ്പിന്‍റെ അടുത്ത അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കും എന്നാണ് സൂചന. 

click me!