
ഇന്നത്തെ ദിവസത്തിന് രസകരമായ ഒരു പ്രത്യേകത ഉണ്ട്. അത് ഇന്നത്തെ തീയതിയാണ്. അക്കത്തിലെഴുതിയ തീയതി ഒന്ന് തിരിച്ചും മറിച്ചും വായിച്ചു നോക്കിയാല്‍ ഈ പ്രത്യേകത മനസ്സിലാക്കാം. 7-10-2017 എന്ന തീയതി നേരെ വായിച്ചാലും പുറകില്‍ നിന്നു വായിച്ചാലും ഒന്നുതന്നെയാണ്. തീയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ വേണം വായിക്കാന്‍. ഇത്തരം തീയതികള്‍ പാലിന്‍ഡ്രോം (palindrome date) തീയതികളെന്നാണ് അറിയപ്പെടുന്നത്.
ചില സംഖ്യ ജ്യോതിഷികളുടെ അഭിപ്രായത്തില്‍ ഈ തീയ്യതി അത്ര ശുഭമല്ല. ഒരാളുടെ ശരാശരി ജീവിതകാലത്ത് പരമാവധി ഒന്നോ രണ്ടോ പാലിന്‍ഡ്രോം തിയതികള്‍ മാത്രമാണ് ഉണ്ടാകുന്നത്. അത് കാണാനാകുന്നത് ശുഭശകുനമായാണ് ഇവര്‍ പറയുന്നത്. കണക്കനുസരിച്ച് ഈ ശതാബ്ദത്തില്‍ തീയതി, മാസം, വര്‍ഷം എന്ന ക്രമത്തില്‍ 21 പാലിന്‍ഡ്രോം തീയതികള്‍ മാത്രമാണുള്ളത്.
എന്നാല്‍ മാസം, തിയതി, വര്‍ഷം എന്ന ക്രമത്തില്‍ 12 പാലിന്‍ഡ്രോം തീയതികളുമുണ്ട്. ഈ സഹസ്രാബ്ദത്തിലെ ആദ്യ പാലിന്‍ഡ്രോം തീയതി ജനുവരി 1, 2001 ഉം അവസാനത്തേത് സെപ്റ്റംമ്പര്‍ 22, 2290 (09-22-2290) ഉം ആണ്. പല രാജ്യങ്ങളും തീയതി എഴുതുന്ന ഘടന വ്യത്യസ്മായതു കൊണ്ട് ഓരോ രാജ്യങ്ങളിലും ഈ പാലിന്‍ഡ്രോം (palindrome date) തീയതി വ്യത്യസ്തമായിരിക്കും. ഇത്തരം തീയതികള്‍ വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇത് ഒരു സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ മാത്രമാണ് സാധാരണയായി ഉണ്ടാകുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam