എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

Published : Jul 15, 2024, 01:00 PM ISTUpdated : Jul 15, 2024, 02:13 PM IST
എക്‌സില്‍ പലരുടെയും ഹൃദയം തകരും; ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിക്കാന്‍ മസ്‌ക്

Synopsis

എക്സിനെ മസ്‌ക് ഏറ്റെടുത്തത് മുതൽ പ്ലാറ്റ്ഫോമിൽ ഡിസ്‍ലൈക്ക് ബട്ടൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

കാലിഫോര്‍ണിയ: എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമായ എക്സിൽ (ട്വിറ്റര്‍) ഡിസ്‍ലൈക്ക് ബട്ടൺ അവതരിപ്പിച്ചേക്കും. യൂട്യൂബിന് സമാനമായ ഡിസ്‍ലൈക്ക് ബട്ടണായിരിക്കും ഇതെന്നാണ് സൂചന. എക്സിലെ പോസ്റ്റുകളോടും കമന്‍റുകളോടുമുള്ള എതിർപ്പും ഇഷ്ടക്കേടും അറിയിക്കാൻ പുതിയ ബട്ടണോടെ ഉപഭോക്താക്കൾക്കാകും. 

ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത് മുതൽ പ്ലാറ്റ്ഫോമിൽ ഡിസ്‍ലൈക്ക് ബട്ടൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മസ്‌ക് ഏറ്റെടുത്ത ശേഷം എക്‌സില്‍ നിരവധി മാറ്റങ്ങൾ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഡിസ്‍ലൈക്ക് ഫീച്ചര്‍ മാത്രം എത്തിയിരുന്നില്ല. ഈ മാസമാദ്യം ആരോൺ പെരിസ് എന്നയാളാണ് എക്‌സിന്‍റെ ഐഒഎസ് പതിപ്പിന്‍റെ കോഡിൽ ഡൗൺവോട്ട് ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകളുണ്ടെന്ന് വെളിപ്പെടുത്തിയത്.

എക്സിലെ ഡൗൺവോട്ട് ഐക്കൺ എങ്ങനെയായിരിക്കുമെന്നതിന്‍റെ ചിത്രവും ഇതിനൊപ്പമുണ്ട്. ഹാർട്ട് ഐക്കണാണ് എക്സിലെ ലൈക്ക് ബട്ടൺ. ഇതിന് ഡൗൺവോട്ട് അഥവാ ഡിസ്‍ലൈക്ക് ബട്ടണായി ബ്രോക്കൺ ഹാർട്ട് ഐക്കണാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ 'നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?' എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോൺ പറയുന്നത്. ഇതിന് സ്ഥിരീകരണം നൽകുന്നതോടെ ആ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. @P4mui എന്ന എക്‌സ് അക്കൗണ്ടിൽ ഡിസ്‌ലൈക്ക് ബട്ടണിന്‍റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഈയടുത്ത് പ്രൈവറ്റ് ലൈക്കുകൾ എക്സ് അവതരിപ്പിച്ചിരുന്നു. ഡിഫോൾട്ടായി എല്ലാ എക്സ് ഉപഭോക്താക്കളുടെയും ലൈക്കുകൾ ഹൈഡ് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പ്രൈവറ്റ് ലൈക്കുകളാകും ഇനിയുണ്ടാകുക. നിങ്ങൾ ആരുടെയെങ്കിലും പോസ്റ്റിന് ലൈക്ക് ചെയ്താൽ അക്കാര്യം മറ്റാരും അറിയില്ല. ഇതുവഴി സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകൾ ലൈക്ക് ചെയ്യാനാകും. ലൈക്ക് ചെയ്തെന്ന പേരിലുണ്ടാകുന്ന സൈബർ ആക്രമണം തടയാൻ ഇതുവഴിയാകും. മറ്റുള്ളവരുടെ പ്രതികരണത്തെ പേടിച്ച് ലൈക്ക് ചെയ്യാൻ മടിക്കുന്നുണ്ട്. അതിനുളള പരിഹാരം കൂടിയാണ് പ്രൈവറ്റ് ലൈക്ക് എന്നാണ് എക്സ് പ്രതിനിധി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

പുതിയ മാറ്റം അനുസരിച്ച് പോസ്റ്റ് ഷെയർ ചെയ്തയാൾക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാനാകൂ. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നോ, ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവർക്ക് കാണാനാവില്ല. എന്നാൽ എത്ര ലൈക്കുകൾ പോസ്റ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്ന എണ്ണം എല്ലാവർക്കും കാണാനാകും.

Read more: ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഐഫോണിന്‍റെ നിയന്ത്രണം 'മറ്റൊരാള്‍' റാഞ്ചും; മുന്നറിയിപ്പുമായി ആപ്പിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുത്ത ഇരുട്ടടി വരുന്നു; രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും കൂടും
സൈബര്‍ തട്ടിപ്പുകളില്‍ നിങ്ങള്‍ക്ക് പണം പോകാതിരിക്കണോ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക