മനം കവരാന്‍ മലയാളത്തിലും '777 ചാര്‍ലി'; രക്ഷിത് ഷെട്ടി ചിത്രം അവതരിപ്പിച്ച് പൃഥ്വി: ടീസര്‍

By Web TeamFirst Published Jun 6, 2021, 12:33 PM IST
Highlights

മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്

രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം '777 ചാര്‍ലി'യുടെ മലയാളം ടീസര്‍ അവതരിപ്പിച്ച് പൃഥ്വിരാജ്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ മലയാളം ടീസര്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍, ആന്‍റണി വര്‍ഗീസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്.

രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും ടൈറ്റിലിലെ 'ചാര്‍ലി' ഒരു നായയാണ്. രക്ഷിത് അവതരിപ്പിക്കുന്ന 'ധര്‍മ്മ'യും ഈ നായയും തമ്മില്‍ ഉടലെടുക്കുന്ന ഹൃദയബന്ധത്തിന്‍റെ കഥയാണ് 777 ചാര്‍ലി. മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ 'അവന്‍ ശ്രീമന്നാരായണ'യ്ക്കു ശേഷം രക്ഷിത് ഷെട്ടിയുടേതായി പുറത്തെത്തുന്ന ചിത്രമാണിത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. സംഘട്ടനം വിക്രം മോര്‍. സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്‍ണന്‍. ജി എസ് ഗുപ്‍തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!