
ജോജു ജോർജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരിം കഥയെഴുതി സംവിധാനം ചെയ്യുന്ന ആരോ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയ്‍ലര്‍ റിലീസ് ചെയ്തത്.
മെയ് 9 ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് ജോജു എത്തുന്നത്.
വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി പാറാട്ട്, വി കെ അബ്ദുൾ കരിം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം റഷീദ് പാറയ്ക്കൽ, കരിം എന്നിവർ ചേർന്നെഴുതുന്നു. അഞ്ജലി ടീം ജി കെ പിള്ള, ഡോ. രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ, ഛായാഗ്രഹണം മാധേഷ് റാം, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജി ബാൽ, എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി.
കല സുനിൽ ലാവണ്യ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റിൽസ് സമ്പത്ത് നാരായണൻ, പരസ്യകല ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ അശോക് മേനോൻ, വിഷ്ണു എൻ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സി കെ ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ ബാബു, അസിസ്റ്റന്റ് ഡയറക്ടർ സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് സദാശിവൻ, ആക്ഷൻ ബ്രൂസ് ലി രാജേഷ്, നൃത്തം തമ്പി നില, പ്രൊഡക്ഷൻ മാനേജർ പി സി വർഗ്ഗീസ്, പി ആർ ഒ- എ എസ് ദിനേശ്, മാർക്കറ്റിങ് ബ്രിങ്ഫോർത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam