ബോക്സിംഗ് റിങ്ങില്‍ തിളങ്ങാൻ ആര്യ; പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ' ട്രെയിലർ

Web Desk   | Asianet News
Published : Jul 13, 2021, 03:19 PM IST
ബോക്സിംഗ് റിങ്ങില്‍ തിളങ്ങാൻ ആര്യ; പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ' ട്രെയിലർ

Synopsis

ഡയറക്റ്റ് ഒടിടി റിലീസായാണ് ചിത്രം എത്തുന്നത്. 

ര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിം​ഗ് മത്സരങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കബിലന്‍ എന്നാണ് ആര്യയുടെ കഥാപാത്രത്തിന്റെ പേര്. 

ഡയറക്റ്റ് ഒടിടി റിലീസായാണ് ചിത്രം എത്തുന്നത്. ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഏറെക്കാലമായി ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകളിലായിരുന്നു ആര്യ. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. 

വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സാര്‍പട്ടാ പരമ്പരൈയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി