'എല്ലാ ഫ്രെയ്‍മും ബോറിംഗ് ആയിരിക്കണം'; പൊട്ടിച്ചിരിപ്പിക്കാന്‍ 'ജാനെമന്‍'- ടീസര്‍

Published : Jul 09, 2021, 09:03 PM IST
'എല്ലാ ഫ്രെയ്‍മും ബോറിംഗ് ആയിരിക്കണം'; പൊട്ടിച്ചിരിപ്പിക്കാന്‍ 'ജാനെമന്‍'- ടീസര്‍

Synopsis

ടീസര്‍ അവതരിപ്പിച്ച് ദുല്‍ഖര്‍

ആശങ്കയുടെ കാലത്ത് പൊട്ടിച്ചിരിക്കാന്‍ ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്‍നര്‍ ചിത്രവുമായി വരികയാണ് മലയാളത്തിന്‍റെ യുവനിര. നവാഗതനായ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിറാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്‍തു.

ജയരാജ്, രാജീവ് രവി, കെയു മോഹനൻ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്‍റ് ആയും അസോസിയേറ്റ് ആയും 12 വർഷങ്ങൾ പ്രവർത്തിച്ച ആളാണ് ചിദംബരം. അമൽ നീരദ്, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച വിഷ്ണു തണ്ടാശേരി ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമയ്ക്കു ശേഷം ചിയേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ, ഷോൺ ആന്‍റണി എന്നിവർ ചേർന്നാണ് നിര്‍മ്മാണം. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹരചന സപ്നേഷ് വരച്ചാൽ, ഗണപതി.

സംഗീതം ബിജിബാൽ, എഡിറ്റിംഗ് കിരൺദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, കലാസംവിധാനം ആര്‍ജി വയനാടൻ, സ്റ്റിൽസ് വിവി ചാര്‍ലി, പ്രൊഡക്ഷൻ കൺട്രോളര്‍ പി കെ ജിനു, സൗണ്ട് മിക്സിംഗ് എം ആര്‍ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്താ റെക്കോര്‍ഡ്‍സ്), വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, പിആര്‍ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാര്‍ക്കറ്റിങ് പി ആർ വൈശാഖ് സി വടക്കേവീട്.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി