
മാസ്റ്റർ റിഥുൻ, എ.വി അനൂപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സോഹൻലാൽ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വോഷണം' ഒടിടി റിലീസിനൊരുങ്ങുന്നു. എ.വി അനൂപും മുകേഷ് ആർ. മെഹ്തയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
യുഎസ്എയിലും റഷ്യയിലുമായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദർശനം. യുഎസ്എ സാൻ ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രാത്സവം റഷ്യയിലെ നാദിം ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ഇതിനോടകം പ്രക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഒമ്പത് വയസ്സുകാരനായ അപ്പുവിന്‍റെ കഥ പറയുന്ന ചിത്രത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ മാസ്റ്റർ റിഥുനാണ്. സിനിമയിൽ അപ്പുവിന് ജീവൻ നൽകിയതിന് കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സിലും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിലും ബെസ്റ്റ് ചൈൽഡ് ആക്ടർ ബഹുമതിക്ക് മാസ്റ്റർ റിഥുൻ അർഹനായിട്ടുണ്ട്. ജൂലൈ 10 ന് നീസ്ട്രീമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam