ഇത് ഡാൻസ് ‘ലവ് സ്റ്റോറി’; സായ് പല്ലവി- നാഗചൈതന്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Web Desk   | Asianet News
Published : Sep 13, 2021, 02:16 PM IST
ഇത് ഡാൻസ് ‘ലവ് സ്റ്റോറി’; സായ് പല്ലവി- നാഗചൈതന്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Synopsis

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

സായ് പല്ലവിയും നാ​ഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ശേഖർ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ദേവയാനി, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഏപ്രില്‍ 14ന് എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡ് രണ്ടാം തരംഗം മൂലം ഓഗസ്റ്റ് 18 എന്ന തീയതിയിലേക്ക് ആദ്യം മാറ്റിയ ചിത്രത്തിനായി സെപ്റ്റംബര്‍ 10 എന്ന തീയതിയും തീരുമാനിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ ചിത്രം ഒരിക്കല്‍ക്കൂടി നീട്ടിവച്ചിരിക്കുകയാണ് ഇപ്പോൾ. സെപ്റ്റംബര്‍ 24 ആണ് പുതിയ റിലീസ് തീയതി.

നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച്ച് ആണ് സംഗീതം. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി