'ഞാൻ പേടിക്കുന്ന, വെറുക്കാൻ തുടങ്ങുന്ന എന്റെ ശത്രു'; ആകാംക്ഷ നിറച്ച് 'കാണെക്കാണെ' ട്രെയിലർ

Web Desk   | Asianet News
Published : Sep 12, 2021, 06:00 PM IST
'ഞാൻ പേടിക്കുന്ന, വെറുക്കാൻ തുടങ്ങുന്ന എന്റെ ശത്രു'; ആകാംക്ഷ നിറച്ച് 'കാണെക്കാണെ' ട്രെയിലർ

Synopsis

ടൊവിനോയും സുരാജും തമ്മിലുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'കാണെക്കാണെ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ബോബി-സഞ്ജയ്‍യുടെ രചനയില്‍ മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്.  ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ടൊവിനോയും സുരാജും തമ്മിലുള്ള മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകന് സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പുറത്തിറങ്ങി നിമിഷങ്ങൾക്ക് ഉള്ളിൽ നിരവധി പേരാണ് മികച്ച അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സുരാജിന്റെ മികച്ച പ്രകടനമാകും ചിത്രത്തിലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

സോണി ലിവ്സിലൂടെ ഈ മാസം 17നാണ് ചിത്രത്തിന്റെ റിലീസ്. 'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്‍റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ഡ്രീം കാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്‍ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി