സസ്പെൻസ് നിറച്ച് ചിമ്പുവിന്റെ 'മാനാട്' ട്രെയിലർ; ഒപ്പം കല്യാണി പ്രിയദർശനും

Web Desk   | Asianet News
Published : Oct 02, 2021, 01:25 PM ISTUpdated : Oct 02, 2021, 01:27 PM IST
സസ്പെൻസ് നിറച്ച് ചിമ്പുവിന്റെ 'മാനാട്' ട്രെയിലർ; ഒപ്പം കല്യാണി പ്രിയദർശനും

Synopsis

സസ്പെൻസ് നിറച്ചാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. 

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച സിനിമകളിൽ ഒന്നാണ് ചിമ്പു( simbu) നായകനായി(actor) എത്തുന്ന മാനാട്(maanaadu). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംഷയോടെയുമാണ് ആരാധകർ(fans) സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ(trailer) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സസ്പെൻസ് നിറച്ചാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. ചിമ്പുവിന്റെ മറ്റൊരു മാസ് എന്റർടെയ്നർ ആകും ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭ​ഗത്ത് നിന്നും ട്രെയിലറിന് ലഭിക്കുന്നത്.  കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. 

അതേസമയം, ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രജനീകാന്ത് നായകനാവുന്ന സിരുത്തൈ ശിവ ചിത്രം 'അണ്ണാത്തെ'യും ദീപാവലി റിലീസ് ആണ്. 'അബ്‍ദുള്‍ ഖാലിഖ്' എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. 

എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്‍ക്കായി ഒന്നിക്കുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി