'സര്‍പട്ട പരമ്പരൈ'ക്കു ശേഷം ആര്യ; 'ആറണ്‍മണൈ 3' ട്രെയ്‍ലര്‍

Published : Sep 30, 2021, 05:31 PM IST
'സര്‍പട്ട പരമ്പരൈ'ക്കു ശേഷം ആര്യ; 'ആറണ്‍മണൈ 3' ട്രെയ്‍ലര്‍

Synopsis

2014ല്‍ പുറത്തെത്തിയ ആറണ്‍മണൈ, 2016ല്‍ എത്തിയ ആറണ്‍മണൈ 2 എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച

സുന്ദര്‍ സി (Sundar C) സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം 'ആറണ്‍മണൈ 3'യുടെ (Aranmanai 3) ട്രെയ്‍ലര്‍ പുറത്തെത്തി. 2014ല്‍ പുറത്തെത്തിയ ആറണ്‍മണൈ, 2016ല്‍ എത്തിയ ആറണ്‍മണൈ 2 എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണിത്. എന്നാല്‍ അഭിനേതാക്കളില്‍ വ്യത്യാസമുണ്ട്. 

ആദ്യ രണ്ട് ഭാഗങ്ങളില്‍ ഹന്‍സിക മോട്ട്‍വാനി അവതരിപ്പിച്ച ആത്മാവിന്‍റെ റോളില്‍ എത്തുന്നത് ആന്‍ഡ്രിയ ജെറമിയയാണ്. ആര്യയും ആദ്യമായാണ് ഈ ഫ്രാഞ്ചൈസിയില്‍ അഭിനയിക്കുന്നത്. ബാധയേല്‍ക്കുന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദര്‍ സി, സാക്ഷി അഗര്‍വാള്‍, വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, മധുസൂദന്‍ റാവു, വിന്‍സെന്‍റ് അശോകന്‍, വിച്ചു വിശ്വനാഥ്, റാഷി ഖന്ന, വെറോണിക്ക അറോറ, ബേബി ഒവി ഭണ്ഡാര്‍ക്കര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സുന്ദര്‍ സി കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഭാഷണ രചന ബദ്രിയാണ്. ഛായാഗ്രഹണം യു കെ സെന്തില്‍ കുമാര്‍, സംഗീതം സത്യ സി, എഡിറ്റിംഗ് ഫെന്നി ഒലിവര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, ദളപതി ദിനേശ്, പ്രദീപ് ദിനേശ്, നൃത്തസംവിധാനം ബൃന്ദ, ദിനേശ്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

മത്സരത്തിന് വന്നവരെല്ലാം വഴിമാറി, സിം​ഗിൾ റണ്ണിന് ധുരന്ധർ 2; വൻ അപ്ഡേറ്റ് ഇന്ന് രാവിലെ 11മണിക്ക്
സംവിധാനം നടന്‍ ശങ്കര്‍, ചിത്രീകരിച്ചത് യുകെയില്‍; 'എറിക്' ട്രെയ്‍ലര്‍ എത്തി