കോമഡി, ഭയം, പ്രതികാരം; 'ലക്ഷ്‍മി ബോംബ്' ട്രെയിലർ പുറത്ത്

Published : Oct 09, 2020, 01:48 PM IST
കോമഡി, ഭയം, പ്രതികാരം; 'ലക്ഷ്‍മി ബോംബ്' ട്രെയിലർ പുറത്ത്

Synopsis

സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം എത്തുന്നത് ഇത് ആദ്യമാണ്.

അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ട്രെയിലർ പുറത്തുവിട്ടു. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.

ദീപാവലി റിലീസ് ആയാണ് ചിത്രം എത്തുന്നത്. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം എത്തുന്നത് ഇത് ആദ്യമാണ്.

തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത്. 13 വര്‍ഷം മുന്‍പാണ് മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ ഒരുക്കിയത്. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം; 'ദ തേർഡ് മർഡർ' ട്രെയിലർ എത്തി
സ്വര്‍ണ്ണ വ്യാപാരത്തിന്‍റെ അറിയാലോകവുമായി 'സിറ്റി ഓഫ് ഗോള്‍ഡ്'; വിക്രം പ്രഭു ചിത്രത്തിന്‍റെ ഗ്ലിംപ്‍സ് എത്തി