ടൈറ്റില്‍ റോളില്‍ സണ്ണി വെയ്ന്‍; 'അനുഗ്രഹീതന്‍ ആന്‍റണി' ട്രെയ്‍ലര്‍

Published : Jan 16, 2021, 05:48 PM ISTUpdated : Jan 16, 2021, 06:07 PM IST
ടൈറ്റില്‍ റോളില്‍ സണ്ണി വെയ്ന്‍; 'അനുഗ്രഹീതന്‍ ആന്‍റണി' ട്രെയ്‍ലര്‍

Synopsis

കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തേക്ക് റിലീസ് മാറ്റിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് ഈ ചിത്രവും

സണ്ണി വെയ്‍നിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതന്‍ ആന്‍റണി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തേക്ക് റിലീസ് മാറ്റിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് ഈ ചിത്രവും. ജിഷ്‍ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

ഗൗരി ജി കിഷന്‍ നായികയാവുന്ന ചിത്രത്തില്‍ മണികണ്ഠന്‍, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം അരുണ്‍ മുരളീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. ലക്ഷ്യ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മാണം. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി