അനുഷ്‍ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം 'ഘാട്ടി' ട്രെയ്‌ലർ പുറത്ത്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Published : Aug 07, 2025, 04:59 PM IST
Anushka Shetty

Synopsis

അനുഷ്‍ക ഷെട്ടി നായികയായ ഘാട്ടി ട്രെയിലര്‍ പുറത്ത്.

അനുഷ്‍ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ' ഘാട്ടി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ റിലീസ് തീയതിയും ട്രെയ്‌ലറിനൊപ്പം ഔദ്യോഗികമായി പുറത്ത് വിട്ടു. 2025 സെപ്റ്റംബർ 5 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗംഭീര ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രം ആകർഷകമായ ഒരു പ്രണയകഥയും കൂടിയായിരിക്കും എന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ പക, പ്രതികാരം, പോരാട്ടം എന്നിവയാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. വളരെ ശക്തവും തീവ്രവുമായ പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും ഇപ്പൊൾ വന്ന ട്രെയ്‌ലറും തരുന്നത്. നേരത്തെ അനുഷ്‍ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്‍ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തുവന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ, പോസ്റ്ററുകൾ എന്നിവയെല്ലാം കഥയിലെ വയലൻസ്, ആക്ഷൻ, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്. 'വിക്ടിം, ക്രിമിനൽ, ലെജൻഡ്' എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി