തപ്‍സി പന്നുവിനൊപ്പം കനി കുസൃതിയും രേവതിയും; 'അസി' ട്രെയ്‍ലര്‍

Published : Feb 07, 2026, 06:11 PM IST
ASSI TRAILER Taapsee Pannu Kani Kusruti Anubhav Sinha

Synopsis

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെ ആസ്പദമാക്കിയുള്ള ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം

വ്യത്യസ്തമായ പോസ്റ്ററുകൾ കൊണ്ട് സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'അസി'യുടെ ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തു. കൊച്ചി സിനിപോളിസിൽ നടന്ന ചടങ്ങിൽ സിനിമയിലെ മലയാളി താരങ്ങളായ കനി കുസൃതി, രേവതി എന്നിവർ പങ്കെടുത്തു. തപ്പടിന് ശേഷം തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി അനുഭവ് സിൻഹ ഒരുക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത് ഗൗരവ് സോളങ്കിയാണ്. 'വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ സിനിമയിൽ ഏറ്റലും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രൂ മെമ്പർ ഇതിന്റെ കഥാകൃത്താണ്,' എന്ന ' അസി ' സിനിമയുടെ ഫസ്റ്റ് പോസ്റ്റർ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ഗൗരവമുള്ള വിഷയം

അസി അഥവാ 80 എന്ന സിനിമയുടെ ടൈറ്റിൽ രാജ്യത്തെ ക്രൈം റെക്കോർഡ്‌സുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് ഒരു ദിവസം 80 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് കണക്ക്. ഇതുപ്രകാരം, ഓരോ 20 മിനിറ്റിനിടയിലും രാജ്യത്ത് ഏതെങ്കിലും കോണിൽ ഒരു ലൈംഗിക അതിക്രമം നടക്കുന്നുണ്ട്. ഇത്തരം കാലികമായ സംഭവങ്ങളിലൂടെ കോർട്ട് റൂം ഡ്രാമയായാണ് സിനിമ മുന്നോട്ട് പോകുന്നത്. കനി കുസൃതി, രേവതി എന്നിവരെ കൂടാതെ മനോജ് പഹ്‌വ, കുമുദ് മിശ്ര, സീശാൻ അയ്യൂബ്, നസീറുദ്ദീൻ ഷാ, സുപ്രിയ പഥക്, സീമ ഭാർഗവ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ബനാറസ് മീഡിയ വർക്‌സിൻ്റെ ബാനറിൽ ഭൂഷൺ കുമാർ, കിഷൻ കുമാർ, അനുഭവ് സിൻഹ എന്നിവർ ചേർന്ന് നിർമിച്ച സിനിമ ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇറോട്ടിക് ഹൊറര്‍ ത്രില്ലര്‍ 'മദനമോഹം' നാളെ തിയറ്ററുകളില്‍; ടീസര്‍ എത്തി
വീണ്ടും ഉദയഭാനുവും സരോജ് കുമാറും; 'ഉദയനാട് താരം' ഫോർ കെ ട്രെയിലർ എത്തി