'തീപ്പൊരി പെണ്‍കരുത്ത്'; ബ്ലാക്ക് വിഡോയുടെ പുതിയ ട്രെയിലര്‍

Web Desk   | Asianet News
Published : Apr 04, 2021, 08:50 PM IST
'തീപ്പൊരി പെണ്‍കരുത്ത്'; ബ്ലാക്ക് വിഡോയുടെ പുതിയ ട്രെയിലര്‍

Synopsis

2016 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്ന ചിത്രത്തിന് ശേഷം സംഭവിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥാഗതി ഉണ്ടാക്കിയിരിക്കുന്നത്.  

മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ബ്ലാക്ക് വിഡോയുടെ പുതിയ ട്രെയിലര്‍ ഇറങ്ങി. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ 24മത്തെ ചിത്രമാണ് ബ്ലാക്ക് വിഡോ. കെയ്റ്റ് ഷോര്‍ട്ട്ലാന്‍റാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലോറി, ബെര്‍ലിന്‍ സിന്‍ഡ്രോം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയായി ശ്രദ്ധേയായ  കെയ്റ്റ് ഷോര്‍ട്ട്ലാന്‍റ്. 

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സലില്‍ നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടാഷ റോമിനോഫ് അഥവ ബ്ലാക്ക് വിഡോയുടെ  ആദ്യത്തെ സ്വതന്ത്ര്യ സിനിമയാണ് ഇത്. ഇതുവരെ വെളിപ്പെടുതാത്ത ബ്ലാക്ക് വിഡോയുടെ ഭൂതകാലത്തേക്ക് വെളിച്ചം വീശുന്ന തരത്തിലാണ് ചിത്രത്തിന്‍റെ കഥയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

2016 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്ന ചിത്രത്തിന് ശേഷം സംഭവിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥാഗതി ഉണ്ടാക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി