'ബോയിംഗ് ബോയിംഗ്'; ബിഗ് ബോസ് താരങ്ങളുടെ വെബ് സിരീസ് വരുന്നു

By Web TeamFirst Published Mar 27, 2021, 6:36 PM IST
Highlights

ബിബി കമ്പനി എന്ന യുട്യൂബ് ചാനലിലൂടെയാണ് വെബ് സിരീസ് പ്രേക്ഷകരിലേക്ക് എത്തുക. ഏപ്രില്‍ 3 മുതല്‍ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ആറിന് പുതിയ എപ്പിസോഡ് എത്തും

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികളുടെ വെബ് സിരീസ് വരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്ന ഫുക്രു, രാജിനി ചാണ്ടി, സുരേഷ് കൃഷ്‍ണന്‍, പാഷാണം ഷാജി, വീണ നായര്‍, മഞ്ജു പത്രോസ്, ആര്യ, രേഷ്‍മ നായര്‍, ആര്‍ ജെ രഘു, അലസാന്‍ഡ്ര, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്ന സിരീസ് സംവിധാനം ചെയ്യുന്നത് സുരേഷ് കൃഷ്‍ണന്‍ ആണ്. 

രാജീവ് അഞ്ചലിനൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ച് സിനിമാജീവിതം ആരംഭിച്ച സുരേഷ് കൃഷ്‍ണന്‍ പിന്നീട് പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ അസിസ്റ്റന്‍റും അസോസിയേറ്റും ആയി. ഭാരതീയം, അച്ഛനെയാണ് എനിക്കിഷ്‍ടം, പതിനൊന്നില്‍ വ്യാഴം എന്നിവയാണ് സംവിധാനം ചെയ്‍ത സിനിമകള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു.

ബിബി കമ്പനി എന്ന യുട്യൂബ് ചാനലിലൂടെയാണ് വെബ് സിരീസ് പ്രേക്ഷകരിലേക്ക് എത്തുക. ഏപ്രില്‍ 3 മുതല്‍ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ആറിന് പുതിയ എപ്പിസോഡ് എത്തും. അണിയറക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ ആണ് വെബ് സിരീസിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. 

click me!