
മലയാളത്തില്‍ നിന്ന് എത്തുന്ന പുതിയ ചലച്ചിത്ര സമുച്ചയമാണ് 'ചെരാതുകള്‍'. ആറ് കഥകള്‍ പറയുന്ന ചിത്രം ആറ് സംവിധായകരാണ് ഒരുക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്‍റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തെത്തി.
ഷനൂബ് കരിവത്ത്, ശ്രീജിത്ത് ചന്ദ്രന്‍, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ജയേഷ് മോഹന്‍, ഷാജന്‍ എസ് കല്ലായി എന്നിവരാണ് സംവിധായകര്‍. ആദില്‍ ഇബ്രാഹിം, മെറീന മൈക്കിള്‍, മാല പാര്‍വ്വതി, ബാബു അന്നൂര്‍, പാര്‍വ്വതി അരുണ്‍, ദേവകി രാജേന്ദ്രന്‍, ശിവജി ഗുരുവായൂര്‍, മനോഹരി ജോയ്, മാത്യു മാമ്പ്ര, മരിയ പ്രിന്‍സ്, അശ്വിന്‍ ജോസ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഈ മാസം 17ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോസ്, സിനിയ, കേവ്, ഫില്‍മി, കൂടെ, റൂട്ട്സ് വീഡിയോ, ലൈംലൈറ്റ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam