
നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചുഴല്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഒരു ഹില്‍ സ്റ്റേഷന്‍ റിസോര്‍ട്ട് പശ്ചാത്തലമാക്കുന്ന മിസ്റ്ററി ത്രില്ലര്‍ ആണ് ചിത്രം. ജാഫര്‍ ഇടുക്കിക്കൊപ്പം ആര്‍ ജെ നില്‍ജ, എബിന്‍ മേരി, സഞ്ജു പ്രഭാകരന്‍, ഗസല്‍ അഹമ്മദ്, ശ്രീനാഥ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
നക്ഷത്ര പിക്ചേഴ്സിന്‍റെ ബാനറില്‍ നിഷ മഹേശ്വരന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സാജിദ് നാസര്‍. എഡിറ്റിംഗ് അമര്‍ നാഥ്. പശ്ചാത്തലസംഗീതം ഹിഷാം അബ്‍ദുള്‍ വഹാബ്. സൗണ്ട് ഡിസൈന്‍ അനീഷ് പി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സഞ്ജയ് സുന്ദര്‍. അസിസ്റ്റന്‍റ് ഡയറക്ടര്‍ ജിഷ്‍ണു. കലാസംവിധാനം കിഷോര്‍ കുമാര്‍. മേക്കപ്പ് സായ് പ്രസാദ്. വസ്ത്രാലങ്കാരം ആതിര മനീഷ്. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‍സ്. മ്യൂസിക് പാര്‍ട്‍നര്‍ ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam