
സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കാഡ. രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തിറക്കി. ഓഗസ്റ്റ് 9 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം സര്‍വവൈവല്‍ ത്രില്ലർ ഗണത്തില്‍ പെടുന്ന ഒന്നാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിക്കാഡയുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് ചിത്രം എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നവീന്‍ രാജ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ഷൈജിത്ത് കുമരന, ഗാനരചന വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, ഓഡിയോഗ്രഫി ആഡ്ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ സുജിത് സുരേന്ദ്രൻ, ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍, സ്റ്റുഡിയോ എസ്എ സ്റ്റുഡിയോ, കലാസംവിധാനം ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം ജെസിയ ജോര്‍ജ്, നൃത്തസംവിധാനം റ്റീഷ്യ, മേക്കപ്പ് ജീവ, കോ പ്രൊഡ്യൂസര്‍ ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ് അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍ മഡ് ഹൗസ്. ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു സിക്കാഡയുടെ ചിത്രീകരണം. പിആര്‍ഒ എ എസ് ദിനേശ്.
ALSO READ : 'ടെലികാസ്റ്റ് സമയത്ത് കാണാന്‍ കഴിയാത്ത വിഷമം മാറി'; നടി അശ്വതി പറയുന്നു
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam