മാത്യുവിനൊപ്പം ബേസില്‍; ബാഡ്‍മിന്‍റണ്‍ പശ്ചാത്തലമാക്കി 'കപ്പ്' വരുന്നു, ടീസര്‍

By Web TeamFirst Published Apr 21, 2024, 5:17 PM IST
Highlights

സ്പോർട്സ്മാൻ  ആകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം കപ്പിന്‍റെ ടീസര്‍ പുറത്തെത്തി. മാത്യു തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവൽ ആണ്. സംഗീതം ഷാൻ റഹ്മാൻ. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു.

സ്പോർട്സ്മാൻ  ആകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്‍റെ കഥയാണ് കപ്പ്. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളിൽ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്യാമറ നിഖിൽ എസ് പ്രവീൺ, എഡിറ്റർ റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം ഡിസൈനർ നിസാർ റഹ്മത്ത്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ  കരുൺ പ്രസാദ്, ഫൈനൽ മിക്സ്‌ ജിജു ടി ബ്രൂസ്, കളറിസ്റ്റ് ലിജു പ്രഭാകർ, വി എഫ് എക്സ് ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ തൻസിൽ ബഷീർ, സൗണ്ട് എഞ്ചിനീയർ അനീഷ് ഗംഗാദരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്ടർ ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്, പ്രൊജക്റ്റ് ഡിസൈനർ മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ ഇലുമിനാർട്ടിസ്ററ്.

ALSO READ : തിയറ്റര്‍ ഇളക്കിമറിച്ച ആ ഇന്‍ട്രോ; 'നിധിന്‍ മോളി'യെ അവതരിപ്പിച്ച 'വര്‍ഷങ്ങള്‍ക്കു ശേഷം' വീഡിയോ സോംഗ് എത്തി

click me!