ഹൃദയത്തിന്‍റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം

വിഷു റിലീസ് ആയി എത്തി തിയറ്ററുകളില്‍ കാര്യമായി പ്രേക്ഷകരെ എത്തിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തിലെത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിദയര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, ആസിഫ് അലി തുടങ്ങി വന്‍ താരനിരയോടെ എത്തിയ ചിത്രത്തില്‍ ഏറ്റവും കൈയടി വാങ്ങിയ ഒരാള്‍ നിവിന്‍ പോളി ആയിരുന്നു. സ്വയം ട്രോള്‍ ചെയ്യുന്ന, സ്പൂഫ് സ്വഭാവത്തിലുള്ള നിധിന്‍ മോളി എന്ന യുവനടനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ നിവിന്‍ പോളിയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്യാര മേര വീരാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അമൃത് രാംനാഥ്. സിദ്ധാര്‍ഥ് ബസ്‍രൂര്‍ ആണ് ആലാപനം. ഹൃദയത്തിന്‍റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്. ഹൃദയത്തിന്‍റെ നിര്‍മ്മാണവും ഇദ്ദേഹമായിരുന്നു.

നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി പിന്നിട്ടിരുന്നു ചിത്രം. 

ALSO READ : ഷാന്‍ റഹ്‍മാന്‍റെ സം​ഗീതം; 'പഞ്ചവത്സര പദ്ധതി'യിലെ വീഡിയോ സോംഗ് എത്തി

Pyara Mera Veera | Varshangalkku Shesham| Nivin Pauly|Amrit Ramnath|Vineeth|Visakh|Merryland Cinemas