അടുത്ത ബ്രഹ്മാണ്ഡ കാഴ്ചയൊരുക്കാന്‍ 'ഡ്യൂണ്‍'; ട്രെയ്‍ലര്‍

Published : Jul 22, 2021, 11:00 PM IST
അടുത്ത ബ്രഹ്മാണ്ഡ കാഴ്ചയൊരുക്കാന്‍ 'ഡ്യൂണ്‍'; ട്രെയ്‍ലര്‍

Synopsis

ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം

ഡെനിസ് വില്‍നാവിന്‍റെ സംവിധാനത്തിലെത്തുന്ന എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം 'ഡ്യൂണി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ടിമോത്തെ ഷലമെയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര് പോള്‍ അട്രെയ്‍ഡിസ് എന്നാണ്. തന്‍റെ ജനത്തെ രക്ഷിക്കാനായി മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്ന പോളിനെ ട്രെയ്‍ലറില്‍ കാണാം. ഒരു ഡെനിസ് വില്‍നാവ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന മാനങ്ങളൊക്കെ ഉള്ളതാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന മൂന്നര മിനിറ്റ് ട്രെയ്‍ലര്‍.

റെബേക്ക ഫെര്‍ഗൂസന്‍, ഓസ്‍കര്‍ ഐസക്, ജോഷ് ബ്രോലിന്‍, ഡേവ് ബൗട്ടിസ്റ്റ, സെന്‍ഡയ, ചാംഗ് ചെംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്‍റെ ഇതേ പേരിലുള്ള നോവലിനെ (1965) ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. സെപ്റ്റംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. യുഎസില്‍ ഒക്ടോബര്‍ 22ന് തിയറ്റര്‍ റിലീസ്. ഒരു മാസത്തിനുശേഷം ഒടിടി പ്ലാറ്റ്ഫോം ആയ എച്ച്ബിഒ മാക്സിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്