
സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേതെന്ന് ട്രെയ്‍ലര്‍ പറയുന്നു. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ്.
ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam