
അനൂപ് മേനോനെ നായകനാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ടീസര്‍ പുറത്തെത്തി. ഒരു കൊലപാതകവും അതിൻ്റെ ചുരുള്‍ നിവരലുമാണ് ചിത്രമെന്ന് കാട്ടിത്തരുന്നതാണ് ടീസര്‍. പൂർണ്ണമായും ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നുതന്നെ ഈ ചിത്രത്തേക്കുറിച്ച് പറയാം. ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരിക്കും ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.
എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. നോബി, രമേശ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻ ദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബിക കണ്ണൻബായ്, ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്, സംഗീതം - നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് അജു അജയ്, കലാസംവിധാനം അശോക് നാരായണൻ, കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ, മേക്കപ്പ് - റാണാപ്രതാപ്, മേക്കപ്പ്- രാജേഷ് രവി, സ്‌റ്റിൽസ് - സാബി ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - ഷാജി വിൻസൻ്റ്, സൂര്യ, പരസ്യകല -എസ്. കെ.ഡി, ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ, പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam