മക്കളെ ടെന്നിസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച അച്ഛൻ; സെറീന-വീനസിന്റെ കഥ പറഞ്ഞ്‘കിങ് റിച്ചാർഡ്’, ട്രെയിലർ

By Web TeamFirst Published Jul 29, 2021, 11:11 AM IST
Highlights

വീനസ് വില്യംസ് ആയി സാനിയ സിഡ്നിയും സെറീനയായി ഡെമി സിംഗിൾടണ്ണും ആണ് സ്ക്രീനിൽ എത്തുന്നത്. 

ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാകുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മക്കളെ ടെന്നീസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു റിച്ചാർഡ് വില്യംസ്. അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനത്തെ പലരും പരിഹാസത്തോടെ ആയിരുന്നു കണ്ടത്. എന്നാൽ സെറീനയും വീനസും അച്ഛന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി സാക്ഷാത്കരിക്കുക ആയിരുന്നു. 

വീനസ് വില്യംസ് ആയി സാനിയ സിഡ്നിയും സെറീനയായി ഡെമി സിംഗിൾടണ്ണും ആണ് സ്ക്രീനിൽ എത്തുന്നത്. ഓൻജാന്യു എല്ലിസ് ആണ് ഇവരുടെ അമ്മയായ ബ്രാൻഡി പ്രൈസിനെ അവതരിപ്പിക്കുന്നത്. നവംബർ 19ന് ചിത്രം തിയറ്ററുകളിലെത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!