ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര, 'ഷേർഷാ' ട്രെയിലർ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jul 26, 2021, 09:28 AM IST
ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര, 'ഷേർഷാ' ട്രെയിലർ പുറത്തുവിട്ടു

Synopsis

ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. 

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന പുതിയ സിനിമയാണ് ഷേര്‍ഷാ. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിഷ്‍ണുവര്‍ദ്ധൻ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.

വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കും. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്‍ക്കായി തയ്യാറായത്.

Read Also: കാര്‍ഗില്‍ വിജയത്തിന് 20 വയസ്സ്: ജ്വലിക്കുന്ന ഓര്‍മ്മയായി ക്യാപ്റ്റന്‍ വിക്രം ബത്ര

ബയോഗ്രാഫിക്കല്‍ ആക്ഷൻ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രക്ക്  മരണാനന്തരബഹുമതിയായി പരമവീര ചക്രം ലഭിച്ചിരുന്നു. ബില്ല, സർവം തുടങ്ങിയ തമിഴ് ചിത്രങ്ങളൊരുക്കിയ വിഷ്ണുവർധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്