നെറ്റ്ഫ്ളിക്സ് ചിത്രത്തില്‍ മണിക്കുട്ടന്‍; 'നവരസ' ട്രെയ്‍ലര്‍

By Web TeamFirst Published Jul 27, 2021, 9:31 AM IST
Highlights

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'സമ്മര്‍ ഓഫ് 92'വിലാണ് മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുന്നത്

നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം 'നവരസ'യുടെ ടീസര്‍ പുറത്തെത്തി. പേര് സൂചിപ്പിക്കുംപോലെ ഒന്‍പത് വികാരങ്ങളെ ആസ്‍പദമാക്കിയ ഒന്‍പത് കഥകള്‍ പറയുന്ന ഒന്‍പത് ലഘുചിത്രങ്ങള്‍ അടങ്ങിയതാണ് ആന്തോളജി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയിരിക്കുന്ന 'നവരസ' നിര്‍മ്മിച്ചിരിക്കുന്നത് മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ്. 

ഗൗതം വസുദേവ് മേനോന്‍റെ 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' (സൂര്യ, പ്രയാഗ മാര്‍ട്ടിന്‍), ബിജയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ്‍ രാജ്, രേവതി), പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92' (യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു, മണിക്കുട്ടന്‍),  സര്‍ജുന്‍റെ 'തുനിന്ത പിന്‍' (അഥര്‍വ്വ, അഞ്ജലി, കിഷോര്‍), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'രൗദ്രം' (റിത്വിക, രമേഷ് തിലക്), ബിജോയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍), കാര്‍ത്തിക് നരേന്‍റെ 'പ്രൊജക്റ്റ് അഗ്നി' (അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ്ണ), രതീന്ദ്രന്‍ പ്രസാദിന്‍റെ 'ഇന്‍മൈ' (സിദ്ധാര്‍ഥ്, പാര്‍വ്വതി), കാര്‍ത്തിക് സുബ്ബരാജിന്‍റെ 'പീസ്' (ഗൗതം വസുദേവ് മേനോന്‍, ബോബി സിംഹ, സനന്ദ്), വസന്തിന്‍റെ 'പായസം' (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍) എന്നിവയാണ് 'നവരസ' ആന്തോളജിയിലെ ചിത്രങ്ങള്‍.

നടന്‍ മണിക്കുട്ടന്‍റെ കഥാപാത്രമാണ് മലയാളികളെ സംബന്ധിച്ച് ട്രെയ്‍ലറിലുള്ള സര്‍പ്രൈസ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'സമ്മര്‍ ഓഫ് 92'വിലാണ് മണിക്കുട്ടന്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ടീസറില്‍ മണിക്കുട്ടന്‍ ഉണ്ടായിരുന്നില്ല. നെറ്റ്ഫ്ളിക്സിന്‍റെ യുട്യൂബ് ലിങ്കിനു താഴെ മണിക്കുട്ടന്‍ ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാംപെയ്‍ന്‍ നടത്തിയിരുന്നു. ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്‍റെ റിലീസ്. പി ആര്‍ ഒ ആതിര ദില്‍ദിത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!