'ഫ്രണ്ട്സ് റീയൂണിയന്‍' ട്രെയിലറെത്തി; ആ സൗഹൃദ സംഘം ഇതാ വീണ്ടും.!

Web Desk   | Asianet News
Published : May 20, 2021, 12:26 PM IST
'ഫ്രണ്ട്സ് റീയൂണിയന്‍' ട്രെയിലറെത്തി; ആ സൗഹൃദ സംഘം ഇതാ വീണ്ടും.!

Synopsis

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രണ്ട്സ് 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. 

ഒരു കാലത്ത് തരംഗം സൃഷ്ടിച്ച 'ഫ്രണ്ട്സ്' ടെലിവിഷന്‍ സീരിസിലെ താരങ്ങള്‍ വീണ്ടും അണിനിരക്കുന്ന 'ഫ്രണ്ട്സ് റീയൂണിയന്‍' സിറ്റ്കോമിന്‍റെ ട്രെയിലര്‍ ഇറങ്ങി. മെയ് 27 മുതല്‍ എച്ച്ബിഒ മാക്സിലാണ്  'ഫ്രണ്ട്സ് റീയൂണിയന്‍'  പ്രക്ഷേപണം ചെയ്യുക. മാത്യു പെറി, മാറ്റ് ലേബ്ലാങ്ക്, ജെന്നിഫർ ആനിസ്റ്റൺ, ഡേവിഡ് ഷ്വിമ്മർ,കോർട്ടനി കോക്സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങള്‍ എല്ലാം തന്നെ ഇതില്‍ കടന്നുവരുന്നുണ്ട്.

സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച ഫ്രണ്ട്സ് 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ ലക്ഷക്കണക്കിന് പേര്‍ ഈ ടിവി സീരിസ് ആസ്വദിക്കുന്നു. അടുത്തകാലത്ത് ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത വന്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ട്രെയിലര്‍ ഇറങ്ങിയത്. 
 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി