മനോജ് ബാജ്‍പേയിക്കൊപ്പം സാമന്ത അക്കിനേനി; 'ഫാമിലി മാന്‍ സീസണ്‍ 2' ട്രെയ്‍ലര്‍

Published : May 19, 2021, 11:31 AM IST
മനോജ് ബാജ്‍പേയിക്കൊപ്പം സാമന്ത അക്കിനേനി; 'ഫാമിലി മാന്‍ സീസണ്‍ 2' ട്രെയ്‍ലര്‍

Synopsis

സാമന്ത അക്കിനേനിയുടെ രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന ശ്രീലങ്കന്‍ തമിഴ് വംശജയായ കഥാപാത്രമാണ് രണ്ടാം സീസണിലെ പുതുമകളില്‍ ഒന്ന്

ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് രാജും ഡികെയും ചേര്‍ന്ന് സൃഷ്ടിച്ച 'ദി ഫാമിലി മാന്‍'. സിരീസിന്‍റെ രണ്ടാം സീസണിനു വേണ്ടി ആരാധകരുടെ ഏറെ നാളായിട്ടുള്ള കാത്തിരിപ്പുണ്ട്. ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സീസണിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം സീസണിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജൂണ്‍ 4ന് പുതിയ സീസണ്‍ പ്രേക്ഷകരിലേക്ക് എത്തും.

സാമന്ത അക്കിനേനിയുടെ രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന ശ്രീലങ്കന്‍ തമിഴ് വംശജയായ കഥാപാത്രമാണ് രണ്ടാം സീസണിലെ പുതുമകളില്‍ ഒന്ന്. സാമന്തയുടെ ആദ്യ വെബ് സിരീസുമാണ് ഇത്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‍മയ്ക്കും പ്രൊഫഷണല്‍ ജീവിതത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാന്ത് ആണ് പുതിയ ട്രെയ്‍ലറിലും. അതേസമയം ചിരിയുണര്‍ത്തുന്ന നിമിഷങ്ങളുമുണ്ട് അക്കൂട്ടത്തില്‍. 

സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി
അനോമിയുടെ വിജയത്തിനൊപ്പം മമ്മൂട്ടിയും മോഹൻലാലും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി