പേടിപ്പിച്ച് വിസ്‍മിയിപ്പിക്കാൻ ജി വി പ്രകാശ് കുമാര്‍, ആയിരം ജന്മങ്ങളുടെ ട്രെയിലര്‍

By Web TeamFirst Published Dec 13, 2019, 6:18 PM IST
Highlights

ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ആയിരം ജന്മങ്ങള്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

സംഗീത സംവിധായകനായി തിളങ്ങി പിന്നീട് നായകനായും ശ്രദ്ധ നേടിയ ജി വി പ്രകാശ് കുമാറിന്റെ പുതിയ സിനിമയാണ് ആയിരം ജന്മങ്ങള്‍. എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗംഭീര ഹൊറര്‍ ചിത്രമായിരിക്കും ആയിരം ജന്മങ്ങള്‍ എന്ന സൂചനയാണ് ചിത്രം നല്‍കുന്നത്.

വ്യത്യസ്‍ത കാഴ്‍ചയുമായിട്ടാണ് ജി വി പ്രകാശ് കുമാര്‍ ട്രെയിലറിലുള്ളത്. ജി വി പ്രകാശ് കുമാറിന്റെ മേയ്‍ക്ക് ഓവര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ വേറിട്ട കഥാപാത്രമായിരിക്കും താരത്തിന്റേത് എന്നാണ്. തമിഴില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ തുള്ളാത മനമും തുള്ളും സംവിധാനം ചെയ്‍ത എഴില്‍ വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രമാണ് ആയിരം ജന്മങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും എഴില്‍ ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് ധനുഷ് ആണ്. നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച  തെലുങ്ക് ചിത്രം എക്കഡികി പോത്താവു ചിന്നവഡയാണ് ആയിരം ജന്മങ്ങളായി തമിഴിലേക്ക് റീമേക്കായി എത്തുന്നത്. വി ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്റിക് ത്രില്ലറായിരുന്നു ചിത്രം. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന് എഴില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജൻമങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.  സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 20നാണ് ചിത്രം റിലീസ് ചെയ്യുക.

click me!