
വിവിധ ഭാഷകളില്‍ എത്തുന്ന ഗമനം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇളയരാജയുടെ മാജിക് ഒരിക്കല്‍ കൂടി എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ശ്രിയ ശരണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രിയ ശരണിന്റെ തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്നാണ് വിചാരിക്കുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സുജന റാവുവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. നിത്യ മേനെൻ ഒരു അതിഥി കഥാപാത്രമായും ചിത്രത്തില്‍ എത്തുന്നുണ്ട്. ശൈലപുത്രി ദേവി എന്ന കഥാപാത്രമായാണ് നിത്യ മേനെൻ എത്തുന്നത്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഗമനം എന്ന ചിത്രം. ശ്രിയ ശരണ്‍ ഒരിടവേളയ്‍ക്ക് ശേഷമാണ് നായികയായി അഭിനയിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ഗമനം എത്തുന്നത്. എഡിറ്റിംഗ് രാമകൃഷ്‍ണ അറം. ആതിര ദില്‍ജിത്ത് ആണ് പിആര്‍ഒ.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam