ദ നൈറ്റ് മാനേജര്‍ പാര്‍ട്ട് 2 ട്രെയിലര്‍ ഇറങ്ങി; ജൂണ്‍ 30 മുതല്‍ ഹോട്ട്സ്റ്റാറില്‍

Published : Jun 06, 2023, 09:40 AM IST
ദ നൈറ്റ് മാനേജര്‍ പാര്‍ട്ട് 2 ട്രെയിലര്‍ ഇറങ്ങി; ജൂണ്‍ 30 മുതല്‍ ഹോട്ട്സ്റ്റാറില്‍

Synopsis

ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല 'ഷെല്ലി' എന്നാണ് പേര്. 

മുംബൈ: അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ദ നൈറ്റ് മാനേജറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ജൂണ്‍ 30നാണ് സീരിസ് സ്ട്രീം ചെയ്യുക. ഈ സീരിസിന്‍റെ ആദ്യഭാഗം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു.

ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല 'ഷെല്ലി' എന്നാണ് പേര്. ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്വര്‍ക്ക് ഒരു ഏജന്‍സിക്ക് വേണ്ടി തകര്‍ക്കാന്‍ എത്തുന്ന അണ്ടര്‍കവര്‍ ഏജന്‍റാണ് ആദ്യത്യ റോയി കപൂര്‍ സീരിസില്‍. 

2016 ല്‍ ബിബിസി എയര്‍ ചെയ്ത ദ നൈറ്റ് മാനേജര്‍ എന്ന ഇംഗ്ലീഷ് സീരിസിന്‍റെ ഇന്ത്യന്‍ റീമേക്കാണ് ഇത്. ടോം ഹിഡിൽസ്റ്റണും, ഹഗ് ലോറിയുമാണ് ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. സൂസന്ന ബെയര്‍ ആണ് ഈ സീരിസ് ഡയറക്ട് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ സീരിസ് നേടിയിരുന്നു. 

ഭയങ്കരമായ ആയുധവ്യാപാരി, ഒരു രാത്രി മാനേജർ ഇവര്‍ക്കിടയിലെ പ്രണയത്തിന്‍റെയും വഞ്ചനയുടെയും കഥ എന്നാണ് ട്രെയിലറിന് ലോംഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ സീരിസില്‍ നിന്നും മാറി ദക്ഷിണേഷ്യന്‍ പാശ്ചത്തലത്തിലേക്ക് മാറ്റിയാണ് സീരിസ് എടുത്തത്. ഒന്നാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  ശോഭിത ധൂളിപാലയാണ് സീരിസില്‍ നായിക കഥാപാത്രമായി എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഇത്. 

കാത്തിരിപ്പുയര്‍ത്തിയ ഇന്ത്യന്‍ സിരീസുകള്‍; ഐഎംഡിബി ലിസ്റ്റില്‍ ഇടംപിടിച്ച് 'കേരള ക്രൈം ഫയല്‍സ്'

ഐഎസ്എല്‍ വീഡിയോകള്‍ നീക്കം ചെയ്തു! സംപ്രേഷണത്തില്‍ നിന്ന് ഡിസ്‌നി ഹോട്‌സ്റ്റാര്‍ പിന്മാറുന്നു?

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി