ക്രൈം വെബ് സിരീസുമായി 'ബാഷ' സംവിധായകന്‍; 'ഇന്‍ ദി നെയിം ഓഫ് ഗോഡ്' ട്രെയ്‍ലര്‍

Published : Jun 12, 2021, 07:30 PM ISTUpdated : Jun 12, 2021, 07:32 PM IST
ക്രൈം വെബ് സിരീസുമായി 'ബാഷ' സംവിധായകന്‍; 'ഇന്‍ ദി നെയിം ഓഫ് ഗോഡ്' ട്രെയ്‍ലര്‍

Synopsis

തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെ ഈ മാസം 18ന് സിരീസ് പ്രീമിയര്‍ ചെയ്യും

'ബാഷ'യും 'അണ്ണാമലൈ'യും മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ 'ദി പ്രിന്‍സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത സുരേഷ് കൃഷ്‍ണ നിര്‍മ്മാതാവാകുന്നു. എന്നാല്‍ സിനിമയല്ല, ഒരു ക്രൈം വെബ് സിരീസ് ആണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. അതും തെലുങ്കില്‍. 'ഇന്‍ ദി നെയിം ഓഫ് ഗോഡ്' എന്നു പേരിട്ടിരിക്കുന്ന ലിമിറ്റഡ് സിരീസിന് ഏഴ് എപ്പിസോഡുകള്‍ മാത്രമാണ് ഉള്ളത്.

പ്രിയദര്‍ശി, നന്ദിനി റായ്, പൊസാനി കൃഷ്‍ണ മുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിരീസിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സംവിധായകന്‍ രംഗ യാലി ഷോ റണ്ണര്‍ ആവുന്ന സിരീസിന്‍റെ രചനയും സംവിധാനവും വിദ്യാസാഗര്‍ മുത്തുകുമാര്‍ ആണ്. വരുണ്‍ ഡി കെ ആണ് ഛായാഗ്രഹണം. രാജാമുണ്ഡ്രി, മരേഡുമില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെ ഈ മാസം 18ന് സിരീസ് പ്രീമിയര്‍ ചെയ്യും. പ്രമുഖ തെലുങ്ക് നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ സംരംഭമാണ് അഹ വീഡിയോ. നിരവധി മലയാളചിത്രങ്ങളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അഹ വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി