'ട്വിസ്റ്റുകള്‍ക്ക് മുകളില്‍ വീണ്ടും ട്വിസ്റ്റ്'; 'വാട്ട് ഈഫ്..?'ന്‍റെ ട്രെയിലര്‍ ഇറങ്ങി

Published : Jul 09, 2021, 11:04 AM ISTUpdated : Jul 09, 2021, 11:07 AM IST
'ട്വിസ്റ്റുകള്‍ക്ക് മുകളില്‍ വീണ്ടും ട്വിസ്റ്റ്';  'വാട്ട് ഈഫ്..?'ന്‍റെ ട്രെയിലര്‍ ഇറങ്ങി

Synopsis

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ സൂപ്പര്‍ ഹീറോകളെയും അവരുടെ കഥഗതിയെയും മറ്റൊരു രീതിയില്‍ തീര്‍ത്തും ട്വിസ്റ്റുകളോടെ അവതരിപ്പിക്കുന്നതാണ് ഈ സീരിസ്. 

മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സീരിസ് 'വാട്ട് ഈഫ്'ന്‍റെ ഫസ്റ്റ് ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് ഡിസ്നി പ്ലസിലൂടെയാണ് ഈ സീരിസ് സ്ട്രീം ചെയ്യുന്നത്. വളരെയേറെ ട്വിസ്റ്റുകള്‍ ഉള്ള സീരിസ്, ഇതേ പേരിലുള്ള മാര്‍വല്‍ കോമിക്സ് സീരിസിനെ അധികരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇതുവരെ പ്രേക്ഷകര്‍ കണ്ട മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ സൂപ്പര്‍ ഹീറോകളെയും അവരുടെ കഥഗതിയെയും മറ്റൊരു രീതിയില്‍ തീര്‍ത്തും ട്വിസ്റ്റുകളോടെ അവതരിപ്പിക്കുന്നതാണ് ഈ സീരിസ്. 

എംസിയുവില്‍ ഇതുവരെ കണ്ട എല്ലാ സൂപ്പര്‍ ഹീറോകളും വാട്ട് ഈഫില്‍ അണിനിരക്കുന്നുണ്ട്. ഇതുവരെ കണ്ട പല കഥാസന്ദര്‍ഭങ്ങളും പുതിയ രീതിയില്‍ തന്നെ ഇതില്‍ കാണാം. പ്ലാക്ക് പാന്തറായി അഭിനയിച്ച അന്തരിച്ച നടന്‍ ചാഡ്വിക്ക് ബോസ്മാന്‍ അവസാനമായി മാര്‍വല്‍ കഥാപാത്രമായി സ്ക്രീനില്‍ ആനിമേഷന്‍ രൂപത്തിലാണെങ്കില്‍ എത്തുക ഈ സീരിസിലാണ്. 10 എപ്പിസോഡുകളാണ് ഈ ആനിമേഷന്‍ സീരിസിന്‍റെ ആദ്യ സീസണില്‍ ഉണ്ടാകുക.

മാര്‍വല്‍ അടുത്തിടെ പുറത്തിറക്കിയ വാണ്ട വിഷന്‍, ഫാല്‍ക്കണ്‍ ആന്‍റ് വിന്‍റര്‍ സോള്‍ജ്യര്‍ എന്നീ സീരിസുകള്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന ലോക്കിയും വളരെ മികച്ച അഭിപ്രായം സൃഷ്ടിക്കുകയാണ്. ഇതിന് പിന്നാലെയാണ്  'വാട്ട് ഈഫ്' എത്തുന്നത്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

വെങ്കട് പ്രഭുവിന്‍റെ കഥ; 'രാജാസ് പ്ലേലിസ്റ്റ്' ടീസര്‍ എത്തി
'വെടിവെച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി!' സ്ഫടികം റഫറൻസുമായി ഓണം തൂക്കാൻ നിവിൻ; 'BKU' ട്രെയിലർ പുറത്ത്