അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കാന്‍ നിവിന്‍ പോളി; 'കനകം കാമിനി കലഹം' ടീസര്‍

Published : Jul 16, 2021, 06:36 PM IST
അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കാന്‍ നിവിന്‍ പോളി; 'കനകം കാമിനി കലഹം' ടീസര്‍

Synopsis

'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' സംവിധായകന്‍റെ പുതിയ ചിത്രം

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ഇത്. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. 

വിദേശ ഓപറ വേദിയെ അനുസ്‍മരിപ്പിക്കുന്ന ദൃശ്യങ്ങളിലാണ് നായകന്‍ ഉള്‍പ്പെടെയുള്ളവരെ 59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്‍റണിയും ഈജിപ്ഷ്യൻ രാജാവിന്‍റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. 

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍റെ രണ്ടാംഭാഗമായ 'Alien അളിയന്‍' എന്നിവയും രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി