'ഹാപ്പി സിംഗ്' ആയി കാളിദാസ്; 'ഹാപ്പി സര്‍ദാര്‍' ട്രെയ്‌ലര്‍

By Web TeamFirst Published Sep 25, 2019, 6:21 PM IST
Highlights

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷമെത്തുന്ന കാളിദാസ് ജയറാം ചിത്രം. ദമ്പതികളായ ഗീതികയും സുദീപും ചേര്‍ന്നാണ് സംവിധാനം.
 

കാളിദാസ് ജയറാം നായകനാവുന്ന 'ഹാപ്പി സര്‍ദാറി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. 'ഹാപ്പി സിംഗ്' എന്ന സര്‍ദാര്‍ കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

ദമ്പതികളായ ഗീതികയും സുദീപും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്നാനായ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്ലോട്ട്. മെറിന്‍ ഫിലിപ്പ് ആണ് നായികാവേഷത്തില്‍ എത്തുന്നത്. മാലാ പാര്‍വ്വതി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിതരണം റഹാ ഇന്റര്‍നാഷണല്‍.

click me!