ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

Web Desk   | Asianet News
Published : Feb 20, 2020, 05:28 PM IST
ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

Synopsis

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ എന്ന സിനിമയുടെ ടീസര്‍.

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്.

സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈദി സോമസുന്ദരം ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജനങ്ങളെ ഭരിക്കാനുള്ളതല്ല ജനകീയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്ന സംഭാഷണം മമ്മൂട്ടി പറയുന്നതായി ടീസറിലുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി