
ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
എ ശാന്തകുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍ ആണ്. എഡിറ്റിംഗ് വി സാജന്‍. സംഗീതം സച്ചിന്‍ ബാബു. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവര്‍. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാര്‍ ആണ് നിര്‍മ്മാണം.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam